Skip to main content

സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍  സ്വകാര്യ പാര്‍ക്കിംഗിന് നിയന്ത്രണം

 

സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വാഹന പാര്‍ക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.  വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്ന സ്വകാര്യ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കേണ്ടതാണ്.  മാര്‍ച്ച് 31നകം വാഹനങ്ങളില്‍ പതിക്കുന്നതിനാവശ്യമായ സ്റ്റിക്കറുകള്‍ ഓഫീസ് മേധാവികള്‍ ജീവനക്കാര്‍ക്ക് അനുവദിക്കും. സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളുടെ വിവരങ്ങള്‍ ഏപ്രില്‍ മൂന്നിനകം ജില്ലാ കളക്ടര്‍ക്ക് നല്‍കണം.  മാര്‍ച്ച് 31നു ശേഷം സ്റ്റിക്കര്‍ ഇല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവേശിപ്പിക്കുന്നതല്ല. ജീവനക്കാരുടെതല്ലാത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു പോകുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date