Skip to main content

ആരോഗ്യ ഇന്‍ഷൂറന്‍സ്; യോഗം ചേര്‍ന്നു

 

 

    ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ (കെ.എ.എസ്.പി) ജില്ലാതല കോര്‍ കമ്മിറ്റി യോഗം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. നിലവിലെ സ്ഥിതി വിവര കണക്ക് സംബന്ധിച്ചും പുതിയ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, ജില്ലാ മെഡിക്കല്‍ ഓഫീസ് ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സെനന്‍, ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍ പി.എം അനസ്, സംയോജിത ആദിവാസി വികസന വകുപ്പ് പ്രൊജക്ട് ഓഫീസര്‍ പി. വാണിദാസ്, കുടുംബശ്രീ, ഡി.ഡി.പി,  പ്രതിനിധികള്‍ പങ്കെടുത്തു.  

date