Skip to main content

പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ പരാതിപ്പെടാന്‍ ആപ്പ്

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ പരാതി നല്‍കുന്നതിനായി സി വിജില്‍ എന്ന ആപ്ലിക്കേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കുന്നു. പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കുന്നതിന് നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടികലക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ ടീമിനെ ജില്ലാകലക്ടറേറ്റില്‍ നിയോഗിച്ചു. മൊബൈല്‍ വഴി ലഭിക്കുന്ന പരാതികള്‍ 100 മിനിട്ടിനുള്ളില്‍ പരിഹരിക്കുന്നതിന് എം.സി.സി സ്‌ക്വാഡ് അംഗങ്ങള്‍ക്കും എ.ആര്‍.ഒമാര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ ജീവനക്കാര്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍  വന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനോ ഇലക്ഷന്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതിനോ പാടുള്ളതല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ മീറ്റിംഗുകളിലോ ഇലക്ഷന്‍ പ്രചാരണത്തിലോ പങ്കെടുക്കാന്‍ പാടില്ല. സോഷ്യല്‍ മീഡിയകളില്‍ രാഷ്ട്രീയബന്ധമുള്ള പോസ്റ്റുകള്‍ നല്‍കരുത്. സര്‍ക്കാര്‍ ജീവനക്കാര്‍ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കേണ്ടതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകലക്ടര്‍ അറിയിച്ചു.

date