Skip to main content

വെസ്റ്റ് നൈല്‍: കടലുണ്ടി പക്ഷി സങ്കേതത്തില്‍ പരിശോധന ആശങ്കയില്ലെന്ന് മൃഗസംരക്ഷണ ഓഫീസര്‍

ജില്ലയില്‍ വെസ്റ്റ് നൈല്‍ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കടലുണ്ടി പക്ഷി സങ്കേതത്തില്‍ നിരീക്ഷണം ശക്തമാക്കി. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ എല്ലാ ദിവസവും വെറ്റനറി സര്‍ജന്‍ പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ അസ്വാഭാവികമായി ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സി.മധു പറഞ്ഞു. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.  കുതിര ഒഴികെയുള്ള ഒരു വളര്‍ത്തു മൃഗത്തിലും രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കേരളത്തിലെ സാഹചര്യങ്ങളില്‍ രോഗം പടരാന്‍ സാധ്യതയുള്ളത് കാക്കകളില്‍ നിന്നാണ്.  വനവും ജനവാസ കേന്ദ്രങ്ങളുമായി ബന്ധിക്കുന്ന ജീവി കാക്ക മാത്രമാണ്. ഉയര്‍ന്ന താപനില മൂലം വളര്‍ത്തുമൃഗങ്ങളിലും പക്ഷികളിലും ഉണ്ടാകുന്ന സാധാരണ നിരക്കിലുള്ള രോഗങ്ങളിലും മരണങ്ങളിലും ഭയക്കേണ്ടതില്ല.  അസാധാരണമായ നിരക്കില്‍ കാക്കകളിലോ ദേശാടനക്കിളികളിലോ മരണം സംഭവിച്ചാല്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും  മൃഗസംരക്ഷണ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

 

date