ക്വിസ് മത്സരം സംഘടിപ്പിച്ചു
ലോക ജല ദിനത്തോടനുബന്ധിച്ച് ജില്ലാ ഭൂജല വകുപ്പിന്റെ നേതൃത്വത്തില്‍ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കൊണ്ടോട്ടി, തിരൂരങ്ങാടി, താനൂര്‍ സെമിക്രിട്ടിക്കല്‍ ബ്ലോക്കുകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം സംഘടിപ്പിച്ചത്.
'ജലം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കാര്‍ത്തിക മുരളി, അഹല്യ വി. എന്നിവര്‍ ഒന്നാം സ്ഥാനവും എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിലെ വാജിദ്, സാനു ജിയാസ് എം.കെ രണ്ടാം സ്ഥാനവും ചേളാരി ജി.വി.എച്ച്.എസ്.എസിലെ ആര്‍ദ്ര ആര്‍ നായര്‍, സി.സുഫൈന തുടങ്ങിയവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മങ്കട ജി.എച്ച്.എസ്.എസിലെ കുഞ്ഞി മുഹമ്മദ് മത്സരം നിയന്ത്രിച്ചു. വിജയികള്‍ക്ക് ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ജഗല്‍ കുമാര്‍ സമ്മാനദാനവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍ മൊമന്റോ വിതരണവും ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ. രാജു സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വ്വഹിച്ചു.
കേരള വാട്ടര്‍ അതോറിറ്റി സുപ്രണ്ടിങ്ങ് എഞ്ചിനീയര്‍ പ്രസാദ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിദ്ധിഖ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ജ്യോതിഷ്, അബ്ബാസ്, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ സി. ഉപേന്ദ്രന്‍, ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ്, അനീഷ് എം അലി എന്നിവര്‍ സംസാരിച്ചു.
- Log in to post comments