ട്രാഫിക് മെഗാ അദാലത്ത് മുന്നോടിയായി ഉന്നതതല യോഗം നടത്തി
അപകടരഹിത തൊടുപുഴ ലക്ഷ്യമിട്ട് ഇടുക്കി ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നടന്നുവരുന്ന വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി ട്രാഫിക് മെഗാ അദാലത്ത് നടത്തുന്നതിന്റെ മുന്നോടിയായി ഉന്നതതല യോഗം ചേര്‍ന്നു. തൊടുപുഴ ലയണ്‍സ് ക്ലബ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജെസി ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ള അദ്ധ്യക്ഷനായിരുന്നു.
ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ നഗരസഭയുടെ സഹകരണത്തോടെ നടന്നു വരുന്ന വഴിക്കണ്ണ് പദ്ധതിയുടെ ഇടപെടലിലൂടെ തൊടുപുഴ നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ വന്‍ തോതില്‍ നിരക്ക് കുറഞ്ഞിട്ടുണ്ട്. പൊതുജങ്ങള്‍ക്ക് ഗതാഗത അവബോധം നല്‍കുന്നതിനും ട്രാഫിക് പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്നതിനുമാണ് എല്ലാ വിഭാഗത്തിലുള്ള ജനങ്ങളെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി മെഗാ അദാലത്ത് നടത്തുന്നത്. വഴിക്കണ്ണ് പദ്ധതിയിലൂടെ ട്രാഫിക് പ്രശ്നങ്ങള്‍ മാത്രമല്ല അനധികൃത റോഡ് കയ്യേറ്റം, വഴിയോര കച്ചവടം, അശാസ്ത്രീയമായ ഡിവൈഡറുകള്‍, വഴിനടക്കാരുടെ പ്രശ്നങ്ങള്‍, ഫുട്പാത് കയ്യേറല്‍ തുടങ്ങി പൊതുനിരത്തുകളിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ലക്ഷ്യം. ഉന്നത തല യോഗത്തില്‍ തീരുമാനിച്ച ആക്ഷന്‍ പ്ലാന്‍ കമ്മിറ്റി അംഗങ്ങള്‍ സമഗ്രമായ പഠനം നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കും.
ട്രാക്ക് പ്രസിഡന്റ് ജെയിംസ് ടി മാളിയേക്കല്‍, ഐ എം എ പ്രതിനിധി ഡോ കെ സുദര്ശന്, ജോയിന്റ് ആര് ടി ഒ ശങ്കരന് പോറ്റി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, കെ എസ് ആര് ടി സി, പി ഡബ്ലിയു ഡി, പോലീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ഇബി, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിട്ടി തുടങ്ങിയ വിവിധ വകുപ്പ്തല പ്രതിനിധികള്‍ കൂടാതെ ട്രാക്ക് ,ഐഎംഎ ,ബസ് ഓണേഴ്സ് അസോസിയേഷന് വ്യാപാരി വ്യവസായി സംഘടന ,ഡ്രൈവിംഗ് സ്കൂള്‍ സംഘടന വര്‍ക്ക്ഷോപ്പ് അസോസിയേഷന് ലയണ്‍സ് ക്ലബ് ,ജെസിഐ ,റോട്ടറി വൈഎംസിഎ , വൈ ഡബ്ല്യൂ സി എ ,വൈസ് മെന്‍സ്, ഫാര്‍മേഴ്സ് ക്ലബ്ബ് ജയ്ഹിന്ദ് ലൈബ്രറി തുടങ്ങി തൊടുപുഴയിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ സംഘടന പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ ട്രാഫിക്കുമായി ലഭിച്ചിട്ടുള്ള പരാതികള്‍ യോഗത്തില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിശകലനം ചെയ്തു പരിഹാരം കണ്‍െണ്ടത്തി. പരിഹരിക്കാന്‍ സാധിക്കാത്ത വിഷയങ്ങളില്‍ കൂടുതല്‍ പഠനത്തിനു വേണ്ി ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ കമ്മിറ്റി രൂപീകരിച്ച് പ്രശ്നമേഖല സന്ദര്‍ശിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ പരിഹാരം കണ്ടെണ്ത്തുവാനും തീരുമാനിച്ചു.
- Log in to post comments