Skip to main content

ലോക ജലദിനം: റെയില്‍വേ ഭൂമിയിലും ജലസംരക്ഷണ പ്രവൃത്തികള്‍

  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റെയില്‍വേ ഭൂമിയില്‍ ജല സംരക്ഷണ പ്രവൃത്തികള്‍ എറ്റെടുക്കുന്നതിനായുളള ആദ്യ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 22 ജലദിനത്തില്‍ ജില്ലയില്‍ തുടക്കം കുറിക്കുന്നു.  അങ്ങാടിപ്പുറം റെയില്‍വേ ഭൂമിയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളം നിര്‍മ്മിക്കുന്നതിനുളള പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ലാകളക്ടര്‍ അമിത് മീണ  നിര്‍വഹിക്കുന്നു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ റെയില്‍വേയുടെ സഹകരണത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്ന പ്രഥമ പ്രവൃത്തിയില്‍, 20*12*6 (1440)ഘന മീറ്ററില്‍ കുളമാണ് നിര്‍മ്മിക്കുന്നത്.  പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ റെയില്‍വേയുടെ ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതോടൊപ്പം പ്രദേശത്തെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനും ഒരുപരിധി വരെ സഹായകമാവും. ഭൂഗര്‍ഭ ജല പരിപാലനത്തിനും കൃഷിയ്ക്കും ആവശ്യമായ ജല ലഭ്യത ഉറപ്പ് വരുത്തുന്നതിനായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി വരും മാസങ്ങളില്‍ ജില്ലയിലെ ഓരോ ഗ്രാമപഞ്ചായത്തിലും കുറഞ്ഞത് 10 കുളങ്ങള്‍ വീതം നിര്‍മ്മിക്കുന്നതിനുളള നടപടികള്‍  സ്വീകരിച്ച് വരുന്നു.

 

date