പോളിംഗ് സ്റ്റേഷനുകളുടെ ചരിത്രം പരിശോധിക്കും
പോളിംഗ് സ്റ്റേഷനുകളുടെ ചരിത്രം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇആര്‍ഒ മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സെന്‍സിറ്റീവ്, ക്രിട്ടിക്കല്‍, വള്‍നറബിള്‍ വിഭാഗത്തില്‍പ്പെടുന്ന പോളിംഗ് സ്റ്റേഷനുകള്‍ സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.
ആകെയുള്ള 1564 പോളിംഗ് സ്റ്റേഷനുകളില്‍ 84 എണ്ണം സെന്‍സിറ്റീവ് വിഭാഗത്തിലും 131 എണ്ണം ക്രിട്ടിക്കല്‍ ബൂത്തുകളും, 13 ബൂത്തുകള്‍ വള്‍നറബിളാണെന്നും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ അക്രമം, ബൂത്തുപിടുത്തം, വോട്ടിംഗ് തടയല്‍ തുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ള പോളിംഗ് സ്റ്റേഷനുകളെയാണ് പ്രത്യേക വിഭാഗങ്ങളില്‍ പെടുത്തിയിട്ടുള്ളത്. എന്നാല്‍ സമീപ കാലത്തെ തിരഞ്ഞെടുപ്പുകളിലൊന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല.
ഈ സാഹചര്യത്തിലാണ് മുന്‍കാലങ്ങളിലെ സാഹചര്യങ്ങള്‍, നിലവിലെ ആശങ്കകള്‍ എന്നിവ സംബന്ധിച്ച് പ്രദേശവാസികളുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
- Log in to post comments