തൊഴിലാളി ക്ഷേമനിധി; കൂടുതൽ തൊഴിലാളികളെ ബോർഡിന്റെ പരിധിയിൽ കൊണ്ടുവരണം
ആലപ്പുഴ: കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ ട്രേഡ് യൂണിയനുകളുടെ യോഗം തിങ്ങളാഴ്ച ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറായ എസ്. ഷീലയുടെ അദ്ധ്യക്ഷതയിൽ കൂടി. കൂടുതൽ തൊഴിലാളികളെ ബോർഡിന്റെ പരിധിയിൽ കൊുവരേതിന്റെ ആവശ്യകതയെ കുറിച്ചും അവർക്ക് ലഭിക്കുന്ന ആലുകൂല്യത്തെ കുറിച്ചും ജില്ലാ ലേബർ വെൽഫയർ ഫ് ഇൻസ്‌പെക്ടർ യോഗത്തിൽ വിശദീകരിച്ചു. ബോർഡ് നൽകുന്ന ആനുകൂല്യങ്ങൾ കൂടുതൽ ആകർഷകമാക്കണമെന്നും അതനുസരിച്ച് അംശാദായം കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും യോഗത്തിൽ എകകണ്ഠമായി അഭിപ്രായമുായി. ബിനീഷ് ബോയി (ബി.എം.എസ്സ്.) അഭിലാഷ് ബേർലി (ബി.എം.എസ്സ്.) കെ.കെ.ജയറാം (എ.ഐ.റ്റി.യു.സി.) പി. എച്ച് കബീർ (എ.ഐ.റ്റി യു.സി.) വി മോഹൻദാസ്
(എ.ഐ.റ്റി.യു.സി.) പി.സി. വിനോദിനി (സേവ) എന്നിവർ പങ്കെടുത്തു. ബോർഡിന്റെ തുടർ പ്രവർത്തനങ്ങളിൽ യൂണിയൻ നേതാക്കൾ സർവ്വപിന്തുണയും വാഗ്ദാനം ചെയ്തു.
സി-ഡിറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സി-ഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സുകളായ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റിന് പ്ലസ്ടൂവും, മൂന്നുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകളായ വീഡിയോഗ്രാഫി, നോ ലീനിയർ എഡിറ്റിങ്. സർട്ടിഫിക്കറ്റ് കോഴ്സായ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫിക്ക് അഞ്ച് ആഴ്ചയാണ് കാലാവധി. ഇതിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31. താൽപര്യമുള്ളവർ തിരുവനന്തപുരം കവടിയാർ ടെീസ് ക്ലബിനു സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോ:0471 2721917, 8547720167.
- Log in to post comments