Post Category
പൊതു തിരഞ്ഞെടുപ്പ് :എൽ.പി.ജി.അദാലത്ത് മാറ്റി
ആലപ്പുഴ: ജില്ലയിലെ പാചക വാതക വിതരണ രംഗത്തെ പരാതികൾ പരിഹരിക്കുന്നതിനായി എൽ.പി.ജി. കമ്പനി അധികൃതരേയും ജില്ലയിലെ മുഴുവൻ പാചക വാതക വിതരണ ഏജൻസികളേയും ജനപ്രതിനിധികളേയും പൊതുജനങ്ങളേയും സിവിൽ സപ്ലൈസ് വകുപ്പ് ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രിൽ രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന എൽ.പി.ജി.അദാലത്ത്, ലോക്സഭ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചിട്ടുളളതിനാൽ മാറ്റിവെച്ചു. പൂതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments