Skip to main content

ചേലേമ്പ്രയിലെ മഞ്ഞപ്പിത്ത ബാധ: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേകസ്‌ക്വാഡുകള്‍

ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിപ്പറമ്പില്‍ മഞ്ഞപ്പിത്ത ബാധയുണ്ടായ എളന്നുമ്മലിലും സമീപ പ്രദേശങ്ങളിലുംആരോഗ്യവകുപ്പ്  പ്രത്യേകസ്‌ക്വാഡുകള്‍രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. വീടുകള്‍ക്ക് പുറമെ ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കളിസ്ഥലങ്ങള്‍എന്നിവിടങ്ങളിലടക്കംസ്‌ക്വാഡുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍,ആശാവര്‍ക്കര്‍മാര്‍എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
നിലവില്‍ 23 പേര്‍ക്ക് പ്രദേശത്ത് മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വീടുകളില്‍ കയറിയുള്ള ബോധവത്കരണത്തോടൊപ്പം കിണറുകള്‍ ക്ലോറിനേഷന്‍ നടത്തുകയുംവെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കായി എടുക്കുകയും ചെയ്യുന്നുണ്ട്. പ്രദേശത്തെ 78 കിണറുകളില്‍ നിലവില്‍ക്ലോറിനേഷന്‍ പൂര്‍ത്തിയാക്കി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ സ്‌ക്വാഡുകളിലൂടെ വിതരണം ചെയ്യുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: സക്കീനയുടെ നിര്‍ദ്ദേശ പ്രകാരം വൃത്തിഹീനമായ സാഹചര്യത്തിലും മലിനജലം ഉപയോഗിച്ചും ശീതളപാനീയങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നത് തടയുന്നതിനായി ആരോഗ്യ വകുപ്പ് പരിശോധന നടത്തി നോട്ടീസ് നല്‍കി വരുന്നു. ശുദ്ധജല ലഭ്യത കുറവായതിനാല്‍ ശീതളപാനീയങ്ങള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്  ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

 

date