Skip to main content

ചെങ്ങന്നൂർ, മാവേലിക്കര മേഖലകളിൽ സ്വീപ്പ് പ്രവർത്തനം പുരോഗമിക്കുന്നു

ആലപ്പുഴ: നൂറിൽ നൂറ് ആലപ്പുഴ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ജില്ലയിലെ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടികൾ വിജയകരമായി തുടരുന്നു. സ്വീപ്പ് പ്രവർത്തനം ഇന്നലെ മാവേലിക്കര, ചെങ്ങന്നൂർ മേഖലകൾ കേന്ദ്രീകരിച്ചാണ് നടത്തിയത്. ചെങ്ങന്നൂർ വനിത ഐ.ടി.ഐ., ഐ.ടി.ഐ., മാവേലിക്കര ബ്ലോക്ക് ഓഫീസ് എന്നിവടങ്ങളിലായിരുന്നു വോട്ടിങ് യന്ത്രവും വി.വി.പാറ്റ് മെഷീനും പരിചയപ്പെടുത്തി ബോധവൽക്കരണം നടത്തിയത്. ഐ.ടി.ഐ. വിദ്യാർഥികൾ, മഹിള പ്രധാൻ ഏജന്റുമാർ തുടങ്ങിയവർ വോട്ടു ചെയ്ത് വി.വി.പാറ്റ് യന്ത്രത്തിന്റെ പ്രവർത്തനം മനസിലാക്കി. 

 

തണ്ണീർമുക്കം ബണ്ട് ഏപ്രിൽ 20ന് തുറക്കും

 

ആലപ്പുഴ: തണ്ണീർമുക്കം ബണ്ട് ഏപ്രിൽ 20ന് തുറക്കാൻ ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിൽ ധാരണയായി. ഏപ്രിൽ 20 വരെ നിലവിലെ സ്ഥിതി തുടരാനും അതിനകം എല്ലാ പാടങ്ങളിലേയും കൊയ്ത്തു തീർക്കാനും ജില്ല കളക്ടർ നിർദേശിച്ചു. 

 

date