Skip to main content

ഭരണഭാഷാ വാരാചരണം ഇന്നു മുതല്‍ കളക്ടറേറ്റില്‍ സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള ഭരണഭാഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലയാളദിനമായ ഇന്ന് (നവംബര്‍ ഒന്ന്) രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. സുനില്‍ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഭരണകൂടവും പബ്ലിക്ക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാരാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പി.ആര്‍.ഡി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്ക് നാളെ (നവം 02) തുടക്കമാകും. നാളെ ഉച്ചയ്ക്ക് രണ്ടു മുതല്‍ കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ ചെറുകഥ, പ്രബന്ധരചനാ മത്സരങ്ങള്‍ നടക്കും. നവംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിന് പി.ആര്‍.ഡി - ആകാശവാണി മലയാള ഭാഷാ പ്രശ്‌നോത്തരി മത്സരവും സ്പാര്‍ക്ക് ഹാളില്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം.

date