Skip to main content

പിന്നാക്കവിഭാഗ വികസന കോർപ്പറേഷന് ഫ്യൂച്ചർ കേരള ബ്രാൻഡ്‌സ് പുരസ്‌കാരം

 

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 2018ലെ ഫ്യൂച്ചർ കേരള ബ്രാൻഡ്‌സ് പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ ഏറ്റവും ഉത്തരവാദിത്വപൂർണമായ സോഷ്യൽ ബ്രാൻഡ് എന്ന ഗണത്തിലാണ് കോർപ്പറേഷനെ അവാർഡിന് തെരഞ്ഞെടുത്തത്. കോർപ്പറേഷൻ ചെയർമാൻ റ്റി.കെ സുരേഷ്, മാനേജിംഗ് ഡയറക്ടർ കെ.ടി ബാലഭാസ്‌കരൻ എന്നിവർ ചെന്നൈ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെറമി പിൽമോർ ബെഡ്‌ഫോർഡിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

പി.എൻ.എക്സ്. 1066/19

date