കഴിഞ്ഞ ദിവസം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചവരുടെ സ്വത്ത് വിവരങ്ങള്‍
ലോക്സഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുളള ആറാം നാളായ ഇന്നലെ (ഏപ്രില്‍ മൂന്ന്) ആറു നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചത്. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ നാലും ആലത്തൂര്‍ മണ്ഡലത്തില്‍ രണ്ടും നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചത്.
പാലക്കാട് ലോകസഭാമണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ. തുളസീധരന്‍ ഇന്നലെ (ഏപ്രില്‍ മൂന്ന്) രാവിലെ 11.25ന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. 10 പേര്‍ പിന്‍താങ്ങി. പത്രിക സമര്‍പ്പണ വേളയില്‍ കെ.തുളസീധരന്‍റെ കൈവശം 3000 രൂപ ഉള്ളതായി പത്രികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യയുടെ കൈവശം 1200 രൂപ ഉണ്ട്. കെ.തുളസീധരന്‍റെയും ഭാര്യയുടെയും പേരില്‍ ജോയിന്‍റ് ബാങ്ക് അക്കൗണ്ടില്‍ 12073 രൂപയുണ്ട്. കെ.തുളസീധരന് 47000 രൂപ വിലവരുന്ന ഇരുചക്രവാഹനവും ഭാര്യയുടെ കൈവശം ഒരുലക്ഷം വിലവരുന്ന 32 ഗ്രാം സ്വര്‍ണ്ണവും ഉളളതായും രേഖപ്പെടുത്തിയിട്ടുണ്ട്.
പാലക്കാട് ലോകസഭാമണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി (ഡമ്മി) എസ്.പി അമീര്‍ അലി ഇന്നലെ (ഏപ്രില്‍ മൂന്ന്) ഉച്ചയ്ക്ക് 12.5ന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. 10 പേര്‍ പിന്‍താങ്ങി. പത്രിക സമര്‍പ്പണ വേളയില്‍ എസ്.പി അമീര്‍ അലി കൈവശം 10000 രൂപയും ബാങ്ക് അക്കൗണ്ടില്‍ 1709 രൂപയും 79000 വിലമതിക്കുന്ന ഇരുചക്ര വാഹനവുമാണുള്ളത്. ഭാര്യയുടെ കൈയില്‍ 2000 രൂപയും ബാങ്ക് അക്കൗണ്ടില്‍ 700 രൂപയും 480000 വിലവരുന്ന 160 സ്വര്‍ണവും ആശ്രിതയുടെ കൈവശം 72000 രൂപ വിലമതിപ്പുള്ള 24 ഗ്രാം സ്വര്‍ണവും രേഖപ്പെടുത്തിയിട്ടുണ്ട്. അമീര്‍ അലിക്ക് 57754 രൂപയുടെ വാഹന ലോണും ഉള്ളതായി നാമനിര്‍ദേശപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി ബാലകൃഷ്ണന്‍ ഇന്നലെ (ഏപ്രില്‍ മൂന്ന്) ഉച്ചയ്ക്ക് 12.15ന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.10 പേര്‍ പിന്‍താങ്ങി. പത്രിക സമര്‍പ്പണ വേളയില്‍ ബാലകൃഷ്ണന്‍റെ കൈവശം 25000 രൂപ ഉളളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടില്‍ 64769 രൂപ 106668 വിലമതിപ്പുള്ള ഇരുചക്രവാഹനവുമുണ്ട്. ഇന്‍കം ടാക്സ് റിട്ടേണില്‍ ആകെ വരുമാനം 2018-19 ല്‍ 52030 രൂപ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ 1000 രൂപയും 3 ലക്ഷത്തിന്‍റെ 10 പവന്‍ സ്വര്‍ണവും മാതാവിന് 30000 വിലവരുന്ന ഒരു പവന്‍ സ്വര്‍ണവും രേഖപ്പെടുത്തിയിട്ടുണ്ട്. ബാലകൃഷ്ണന്‍റെ പേരില്‍ കൃഷിഭൂമി, കാര്‍ഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ ഇല്ല. 91978 രൂപയുടെ വാഹന ലോണും നാമനിര്‍ദേശപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് ലോക്സഭാമണ്ഡലം ബി.എസ്.പി സ്ഥാനാര്‍ത്ഥി ഹരി അരുമ്പില്‍ ഇന്നലെ (ഏപ്രില്‍ മൂന്ന്) ഉച്ചയ്ക്ക് 2.25ന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പി.സി നാരായണന്‍കുട്ടി പിന്താങ്ങി. പത്രിക സമര്‍പ്പണ വേളയില്‍ ഹരി അരുമ്പിലിന്‍റെ കൈവശം 20,000 രൂപ, ബാങ്ക് അക്കൗണ്ടില്‍ 457 രൂപയും 1,70,000 രൂപ വില മതിക്കുന്ന ഓള്‍ട്ടോ കാര്‍, 20000 രൂപ വിലമതിക്കുന്ന ഇരുചക്രവാഹനം എന്നിവയാണ് ഉള്ളത്. കൃഷിഭൂമി, കാര്‍ഷികേതര ഭൂമി, വാണിജ്യാവശ്യത്തിനുള്ള ഭൂമി എന്നിവ ഇല്ലെന്നും നാമനിര്‍ദേശപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി കെ.കെ വനജ ഇന്നലെ (ഏപ്രില്‍ മൂന്ന്) ഉച്ചയ്ക്ക് 12.45ന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. 10 പേര്‍ പിന്‍താങ്ങി. പത്രിക സമര്‍പ്പണ വേളയില്‍ കെ.കെ വനജയുടെ കൈയില്‍ 1000 രൂപയാണുള്ളത്. വനജയുടെ മകന്‍റെ കൈവശം 500 രൂപയും 15000 രൂപ വിലമതിക്കുന്ന നാല് ഗ്രാം സ്വര്‍ണവും രേഖപ്പെടുത്തിയിട്ടുണ്ട്.
ആലത്തൂര്‍ ലോക്സഭാ മണ്ഡലം ബി.എസ്.പി സ്ഥാനാര്‍ഥി ജയന്‍ ഇന്നലെ (ഏപ്രില്‍ മൂന്ന്) ഉച്ചയ്ക്ക് 2.45ന് ജില്ലാ വരണാധികാരിക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രവീന്ദ്രന്‍ പിന്താങ്ങി. പത്രിക സമര്‍പ്പണ വേളയില്‍ ജയന്‍റെ കൈവശം 50000 രൂപയുണ്ട്. രണ്ട് ലക്ഷം വിലവരുന്ന കാര്‍, 94000 വിലമതിപ്പുള്ള ഇരുചക്രവാഹനം, 7000 രൂപയുടെ സ്വര്‍ണം, പിന്തുടര്‍ച്ചയായി ലഭിച്ച രണ്ട് ലക്ഷം വിലവരുന്ന 13.05 സെന്‍റ് സ്ഥലം, മൂന്നര ലക്ഷം കമ്പോള വില വരുന്ന 2200 സക്വയര്‍ഫീറ്റ് വീട് എന്നിവയാണുള്ളത്. കൂടാതെ 72369 രൂപയുടെ ബാങ്ക് ലോണും രേഖപ്പെടുത്തിയിട്ടുണ്ട്. 2010ല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട്.
- Log in to post comments