Post Category
കോഴ്സ് പ്രവേശനം
പാലക്കാട് ഗവ. കോമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ ജില്ലാ പഞ്ചായത്തിന്‍റെ സഹകരണത്തോടെ നടത്തുന്ന മൂന്ന് മാസത്തെ കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ അപേക്ഷിക്കാം. എം.എസ്.ഓഫീസ്, ഡി.ടി.പി, ടാലി, ഡാറ്റ എന്‍ട്രി, വേഡ് പ്രൊസസ്സിങ്ങ് എന്നീ കോഴ്സുകളിലാണ് പ്രവേശനം. താല്‍പ്പര്യമുളളവര്‍ ഏപ്രില്‍ എട്ടിന് നേരിട്ട് ഓഫീസില്‍ വരേണ്ടതാണ്. എസ്.എസ്.എല്‍.സി, ടാലി കോഴ്സുകള്‍ക്ക് പ്ലസ്ടു, കോമേഴ്സാണ് യോഗ്യത. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാന ഫീസ് ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0491 2532371, 2521790 ഫോണ്‍ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
date
- Log in to post comments