സൂക്ഷ്മ പരിശോധന ഇന്ന്
പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് (ഏപ്രില്‍ അഞ്ച്) നടക്കും. രാവിലെ 11 ന് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെയും ഉച്ചയ്ക്ക് രണ്ടിന് ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍, മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. സമര്‍പ്പിച്ച വിവരങ്ങള്‍ കൃത്യമാണെന്ന് സൂക്ഷ്മപരിശോധനയിലൂടെ ഉറപ്പുവരുത്തും. തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ പത്രിക തള്ളും. സ്വത്ത്, ബാധ്യത, യോഗ്യത, കേസുകള്‍ തുടങ്ങി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച വിവരങ്ങളുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ അത് പരിശോധിക്കും. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മതിയായ രേഖകളോടെ സ്ഥാനാര്‍ത്ഥിക്ക് അക്കാര്യ തെളിയിക്കാം. സൂക്ഷ്മ പരിശോധനയില്‍ വസ്തുതകള്‍ പരിശോധിച്ച് അംഗീകൃത സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കും.
- Log in to post comments