Skip to main content

അവസാനദിനം സമര്‍പ്പിച്ചത് 12 നാമനിര്‍ദേശപത്രികകള്‍ 

 

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനദിനം (ഏപ്രില്‍ നാല്) ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും അഞ്ചും പാലക്കാട് മണ്ഡലത്തില്‍ നിന്നും ഏഴും നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതോടെ ജില്ലയില്‍ പാലക്കാട്- ആലത്തൂര്‍ മണ്ഡലങ്ങളിലായി മൊത്തം 23 നാമനിര്‍ദേശപത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍, ബി.ജെ.പി ഡമ്മി സ്ഥാനാര്‍ഥി സുകുമാരന്‍, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥി പി.വി രാജേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥികളായ എം.രാജേഷ്, സി.ചന്ദ്രന്‍, പി.രാജേഷ് എന്നിവരാണ് പത്രിക നല്‍കിയത്. 
ആലത്തൂര്‍ മണ്ഡലത്തില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ടി.വി ബാബു, ബി.ഡി.ജെ.എസ് ഡമ്മി സ്ഥാനാര്‍ഥി എ.കെ ലോജനന്‍, ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി സ്ഥാനാര്‍ഥി വി.കൃഷ്ണന്‍കുട്ടി, സ്വതന്ത്ര സ്ഥാനാര്‍ഥി പി.കെ പ്രദീപ്കുമാര്‍, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥി അജിത എന്നിവര്‍ പത്രിക സമര്‍പ്പിച്ചു.

date