Post Category
ആലത്തൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിരീക്ഷകന്‍ ചുമതലയേറ്റു
ആലത്തൂര്‍ പാര്‍ലമെന്‍റ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് നടപടികളുടെ നിരീക്ഷകനായി ജെ.ഡി ദേശായി ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് അടുത്തുളള ടൂറിസം വകുപ്പിന്‍റെ ഗസ്റ്റ് ഹൗസാണ് നിരീക്ഷന്‍റെ പ്രവര്‍ത്തന കാര്യാലയം. രാവിലെ 9 മുതല്‍ 10 മണിവരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതാണ്. ഒബ്സര്‍വറെ 9188619586, ീയലെൃ്ലൃമഹമവേൗൃ@ഴാമശഹ മുഖേന നിരീക്ഷകനെ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments