Skip to main content

2442 എന്‍.ആര്‍.ഐ വോട്ടര്‍മാര്‍ 

 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ എന്‍.ആര്‍.ഐ. വോട്ടര്‍മാര്‍ ആകെ 2442 പേര്‍. ഇതില്‍ 2082 പേര്‍ പത്തനംതിട്ട ജില്ലയിലും 360 പേര്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലുമാണ് ഉള്ളത്. എന്‍.ആര്‍.ഐ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും പുരുഷന്‍മാരാണ്. 1984 പുരുഷ വോട്ടര്‍മാരും 458 സ്ത്രീ വോട്ടര്‍മാരുമാണ് ഈ പട്ടികയിലുള്ളത്. 

ഓരോ നിയമസഭാ മണ്ഡലങ്ങളിലേും വോട്ടര്‍മാരുടെ കണക്ക് ചുവടെ (പുരുഷന്‍, സ്ത്രീ, ആകെ എന്നീ ക്രമത്തില്‍): കാഞ്ഞിരപ്പള്ളി: 175,  38,  213, പൂഞ്ഞാര്‍: 117,  30,  147, തിരുവല്ല: 389,  99,  488, റാന്നി: 292,  60,  352, ആറന്മുള: 512,  147,  659, കോന്നി: 254,  40,  294, അടൂര്‍: 245,  44,  289.                    (ഇലക്ഷന്‍: 151/19)

date