Post Category
ചിത്ര രചനാ മത്സരം
ദേശീയ അഗ്നിരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ഫയര്‍ & റെസ്ക്യൂ സ്റ്റേഷനില്‍ ഒന്ന് മുതല്‍ ആറ് വരെ ക്ലാസുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തി ജൂനിയര്‍ തലത്തിലും ഏഴ് മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തി സീനിയര്‍ തലത്തിലും ചിത്രരചനാ മത്സരം സംഘടിപ്പിക്കും. അഗ്നിരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചിത്രരചനയുടെ വിഷയം. ജൂനിയര്‍ തലത്തിലെ വിദ്യാര്‍ഥികള്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ച് പേപ്പറിലും സീനിയര്‍ തലത്തിലെ വിദ്യാര്‍ഥികള്‍ തുണിയിലുമാണ് ചിത്രങ്ങള്‍ വരയ്ക്കേണ്ടത്. പങ്കെടുക്കാന്‍ താത്പര്യമുളള കുട്ടികള്‍ 14ന് ഉച്ചയ്ക്ക് മൂന്നിന് ചിത്ര രചനയ്ക്ക് ആവശ്യമായ സാധന സാമഗ്രികളുമായി പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ എത്തണം. ഫോണ്‍: 04682222001, 949792008. (പിഎന്‍പി 1019/19)
date
- Log in to post comments