പെരുമാറ്റച്ചട്ട ലംഘനം : പരാതികള്‍ ജില്ലാ കളക്ടര്‍ പോലീസിന് കൈമാറി
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് സമിതിക്ക് ലഭിച്ചതില്‍ രണ്ട് പരാതികള്‍ അന്വേഷണത്തിനും, തുടര്‍ നടപടികള്‍ക്കുമായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ജില്ലാ പോലീസ് മേധാവി ജി.ജയദേവിന് കൈമാറി. അടൂര്‍ സ്വദേശിനി മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത് സംബന്ധിച്ച് പത്തനംതിട്ട വെട്ടിപ്പുറം പാറയ്ക്കല്‍ അജിന്‍ വര്‍ഗീസ് നല്‍കിയ പരാതിയില്‍ അടൂര്‍ പോലീസ് കേസെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിശ്വാസികള്‍ക്കെതിരാണെന്ന് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചുവെന്ന അഡ്വ.കെ.അനന്തഗോപന്റെ പരാതിയും കളക്ടര്‍ നടപടിക്കായി പോലീസിന് കൈമാറി. എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ ശബരിമലയുടെ പേരില്‍ വോട്ട് തേടി എന്നത് സംബന്ധിച്ച് ലഭിച്ച പരാതിയില്‍, വീഡിയോ ദൃശ്യം പരിശോധിച്ചതില്‍ നിന്നും നടപടി ആവശ്യമില്ല എന്ന് ജില്ലാ കളക്ടര്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ നിരാകരിച്ചു. (ഇലക്ഷന്‍: 172/19)
- Log in to post comments