Skip to main content

ഇവിഎം, ടെന്‍ഡേര്‍ഡ് ബാലറ്റുകള്‍ വിതരണം ചെയ്തു

 

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ടയിലെ ഏഴ് മണ്ഡലത്തിലേക്കുള്ള ആകെ 36410 ഇ. വി. എം ബാലറ്റുകളും, ടെന്‍ഡേര്‍ഡ് ബാലറ്റുകളും വിതരണം ചെയ്തു. തിരുവനന്തപുരം സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍ അച്ചടിച്ച ബാലറ്റുകള്‍  ജില്ലാ കളക്ടര്‍ പി ബി നൂഹ് വിതരണം ചെയ്തു. പത്തനംതിട്ടയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും, കോട്ടയം ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമായി 34520 ടെന്‍ഡേര്‍ഡ് ബാലറ്റുകളും, 1890 ഇവിഎം ബാലറ്റുകളുമാണ്  വിതരണം ചെയ്തത്. കാഞ്ഞിരപ്പളളി മണ്ഡലത്തിലേക്ക് 240 ഇവിഎം ബാലറ്റുകളും, 4350 ടെന്‍ഡേര്‍ഡ് ബാലറ്റുകളും, പൂഞ്ഞാര്‍ മണ്ഡലത്തിലേക്ക് 230 ഇവിഎം ബാലറ്റുകളും, 4300 ടെന്‍ഡേര്‍ഡ് ബാലറ്റുകളും, തിരുവല്ല മണ്ഡലത്തിലേക്ക് 270 ഇവിഎം ബാലറ്റുകളും, 5000 ടെന്‍ഡേര്‍ഡ് ബാലറ്റുകളും, റാന്നിയില്‍ 270 ഇവിഎം ബാലറ്റുകളും, 4850 ടെന്‍ഡേര്‍ഡ് ബാലറ്റുകളുമാണ് വിതരണം ചെയ്തത്. ആറന്മുള മണ്ഡലത്തിലെ ഇവിഎം ബാലറ്റുകളുടെ എണ്ണം 320 ഉം , ടെന്‍ഡേര്‍ഡ് ബാലറ്റുകളുടെ എണ്ണം 5910 മാണ്. കോന്നി നിയോജക മണ്ഡലത്തിലേക്ക് 280 ഇവിഎം ബാലറ്റുകളും, 5090 ടെന്‍ഡേര്‍ഡ് ബാലറ്റുകളും, അടൂര്‍ നിയോജക മണ്ഡലത്തിലേക്ക 280 ഇവിഎം ബാലറ്റുകളും, 5020 ടെന്‍ഡേര്‍ഡ് ബാലറ്റുകളുമാണ് വിതരണം ചെയ്തത്്.മണ്ഡലങ്ങളിലേക്കുളള പോസ്റ്റല്‍ ബാലറ്റുകള്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സന്തോഷ് കുമാര്‍, എഡിസിയും സ്വീപ്പ് നോഡല്‍ ഓഫീസറുമായ കെ കെ വിമല്‍രാജ്, കോന്നി         ഇആര്‍ഒ വി ജയമോഹന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

                                                               (ഇലക്ഷന്‍: 173/19)

date