Skip to main content

സ്‌ക്വാഡുകളെ നിരീക്ഷിക്കാന്‍ ജി പി എസ് സംവിധാനം

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ    സ്‌ക്വാഡ് വാഹനങ്ങളിലും ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സംവിധാനം സജ്ജമാക്കിയിരിക്കുകയാണ്  ജില്ലാഭരണകൂടം. ഫൈ്‌ളയിംഗ്, ആന്റി ഡിഫെയ്‌സ്‌മെന്റ്, സ്റ്റാറ്റിക് സര്‍വൈലന്‍സ്, വീഡിയോ വ്യൂവിംഗ് സ്‌ക്വാഡ്, വീഡിയോ സര്‍വൈലെന്‍സ് എന്നീ  സ്‌ക്വാഡ് വാഹനങ്ങളിലും എ വി എം ട്രാന്‍സ്പോര്‍ട് വാഹനങ്ങളിലുമാണ് ജി.പി.എസ് ഘടിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ ബന്ധപ്പെട്ട സ്‌കാഡുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് ജി.പി.എസ് സംവിധാനം ഘടിപ്പിക്കുന്നത്. ഈ സംവിധാനത്തിലൂടെ സ്‌ക്വാഡ് പ്രവര്‍ത്തകരുടെ ജോലി സമയം, സ്ഥലം എന്നീ വിവരങ്ങള്‍ സുഗമമായി അറിയാന്‍ സാധിക്കുമെന്നതാണ് സവിശേഷത.

date