Skip to main content

വോട്ടിംഗ് യന്ത്രങ്ങളുടെ ബൂത്തുതല തരംതിരിക്കല്‍ പൂര്‍ത്തിയായി

 

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഓരോ നിയമസഭാ നിയോജകമണ്ഡലങ്ങളിലെയും  ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ തരംതിരിക്കല്‍ പൂര്‍ത്തിയായി.  രണ്ടാംഘട്ട കമ്പ്യൂട്ടര്‍വല്‍കൃത തരംതിരിക്കലാണ് ഇന്നലെ  പൂര്‍ത്തിയായത്. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ സഹദേബ് ദാസ് ഐഎഎസ്, ജില്ലാ കളക്ടര്‍ പി ബി നൂഹ്, തിരുവല്ല സബ് കളക്ടര്‍ ഡോ വിനയ് ഗോയല്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സന്തോഷ് കുമാര്‍, രാഷ്ട്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റിലാണ് തരംതിരിക്കല്‍ നടന്നത്. ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് തരംതിരിക്കല്‍ നടത്തിയത്.

 തരംതിരിക്കലിന് ശേഷം ഓരോ ബൂത്തുകളിലേക്കുമുളള  മെഷീനുകളുടെ പട്ടിക ജില്ലാ കളക്ടര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കി.  ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജിജി ജോര്‍ജ്,  എ ആര്‍ ഒമാര്‍, ഇആര്‍ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                   (ഇലക്ഷന്‍: 174/19)

date