ഹരിതതെരഞ്ഞെടുപ്പ് ചിത്രരചനാ മത്സരം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടത്തുന്ന ഹരിതതെരഞ്ഞെടുപ്പ് 2019ന്റെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി 17ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാല് വരെ കളക്ടറേറ്റില്‍ പെയിന്റിംഗ് മത്സരം നടത്തും. ക്യാന്‍വാസിലാണ് ചിത്രങ്ങള്‍ വരയ്‌ക്കേണ്ടത്. ഹരിതതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിഷയം.
വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും. 2.85 മീ X 0.80 മീ ക്യാന്‍വാസിലാണ് ചിത്രങ്ങള്‍ വരയ്‌ക്കേണ്ടത്. ചിത്രം വരയ്ക്കാനുള്ള ക്യാന്‍വാസുകള്‍ നല്‍കും. ക്യാന്‍വാസ് പെയ്ന്റിംഗിന് രണ്ട് മുതല്‍ നാല് വരെ വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഗ്രൂപ്പുകളായാണ് പങ്കെടുക്കേണ്ടത്. ചിത്രം വരയ്ക്കുന്നതിനായുള്ള ഉപകരണങ്ങള്‍, പെയിന്റ്, ബ്രഷ് എന്നിവ മത്സരാര്‍ഥികള്‍ കരുതണം. ഫോണ്‍: 8129557741, 8086963210, 7736602778. (ഇലക്ഷന്‍: 175/19)
- Log in to post comments