Skip to main content

കുടിവെള്ളക്ഷാമം അറിയിക്കാന്‍ വാട്ടര്‍ അതോറിറ്റി ഫോണ്‍ നമ്പരുകള്‍

 

വേനല്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷന്‍ ഓഫിസുകളിലും പരാതി സ്വീകരിക്കാന്‍ മാത്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഫോണ്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളില്‍ സംസ്ഥാനത്ത് എവിടെനിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കും. പത്തനംതിട്ട ജില്ലയില്‍ വരള്‍ച്ചാ പരാതിപരിഹാരത്തിനായി വിളിക്കേണ്ട നമ്പരുകള്‍ ഇവയാണ്; ജില്ലാ കണ്‍ട്രോള്‍ റൂം-0468 2222670, പത്തനംതിട്ട ഡിവിഷന്‍-9188127941, തിരുവല്ല ഡിവിഷന്‍ -9188127942.         (പിഎന്‍പി 1022/19)

ഫോട്ടോ അടിക്കുറിപ്പ്

date