Post Category
ഒന്ന്, രണ്ട് സെമസ്റ്റര്‍ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷന്
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ നടത്തുന്ന വിവിധ കോഴ്സുകളുടെ ഒന്ന്, രണ്ട് സെമസ്റ്റര്‍ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ (2018/ 2010/ 2011 സ്കീമുകള്‍) ജൂണില്‍ നടക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിങ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകള്‍ പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളില്‍ ഏപ്രില്‍ 20 വരെ പിഴ കൂടാതെയും 100 രൂപ പിഴയോടെ ഏപ്രില്‍ 26 വരെയും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷഫോമുകള്‍ സെന്ററുകളില്‍ ലഭിക്കും. വിശദവിവരം ംംം.ശവൃറ.മര.ശില് കാണാം.
date
- Log in to post comments