Post Category
സൗജന്യ കോഴ്സ് പ്രവേശനം
ഗവ. പോളിടെക്നിക് കോളേജില്‍ പഴം പച്ചക്കറി സംസ്ക്കരണം, ബുക്ക് ബൈന്റിംഗ് സൗജന്യ കോഴ്സുകളിലേക്ക് 18 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത നിര്‍ബന്ധമില്ല. നാലുമാസമാണ് കോഴ്സുകളുടെ കാലാവധി. വാര്‍ഷിക വരുമാനം കുറഞ്ഞവര്‍ക്കും പട്ടികജാതി- പട്ടികവര്‍ഗ്ഗ, മറ്റുപിന്നോക്ക വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. താല്പര്യമുള്ളവര് ഏപ്രില്‍ 17ന് രാവിലെ 10.30ന് പോളിടെക്നിക്കിലെ സി.ഡി.ടി.പി ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9495516223, 9495668597.
date
- Log in to post comments