Post Category
ട്രഷറികളില്‍ ആദായനികുതി ഫോറം സമര്‍പ്പിക്കണം.
2019 - 20 സാമ്പത്തികവര്‍ഷം മുതല്‍ ട്രഷറി സ്ഥിര നിക്ഷേപങ്ങളിലെ പലിശയില്‍ നിന്നും അതാത് വര്‍ഷത്തെ ആദായനികുതി ഓരോ മാസവും ആനുപാതികമായി പാന്‍ ഉള്ളവരില്‍ നിന്നും 10 ശതമാനം നിരക്കിലും ഇല്ലാത്തവരില്‍ നിന്നും 20 ശതമാനം നിരക്കിലും കുറവു ചെയ്യും. ആദായ നികുതിയുടെ പരിധിയില്‍ വരാത്തവര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി ആദായ നികുതി കുറവ് ചെയ്യാന്‍ ബാധ്യത ഇല്ലാത്തവര്‍, ആദായനികുതി ഫോറം 15 ജി ( 60 വയസില്‍ താഴെയുള്ളവര്‍) അല്ലെങ്കില്‍ ഫോറം 15 എച്ച് ( 60 വയസിനും അതിന് മുകളിലും പ്രായമുള്ളവര്‍ ) ഈ മാസം ബന്ധപ്പെട്ട ട്രഷറികളില്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം. അല്ലാത്തപക്ഷം ഇനിയൊരു മുന്നറിയിപ്പില്ലാതെ അവരുടെ സ്ഥിരം നിക്ഷേപങ്ങളിലെ പലിശയില്‍ നിന്നും സേവിംഗ്സ് ബാങ്ക് പലിശയില്‍ നിന്നും ആദായനികുതി കുറവ് ചെയ്യുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments