Skip to main content

അഖിലേന്ത്യാ അപ്രന്‍റിസ്ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

 

മെയ്/ ജൂണ്‍ മാസങ്ങളിലായി നടക്കുന്ന 109-മത് അഖിലേന്ത്യാ അപ്രന്‍റിസ്ഷിപ്പ് പരീക്ഷയ്ക്ക് ഏപ്രില്‍ 15നോ അതിന് മുമ്പോ ട്രെയിനിങ് കാലാവധി വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ആദ്യമായി പരീക്ഷയെഴുതുന്നവര്‍ 105 രൂപയും തോറ്റശേഷം പരീക്ഷയെഴുതുന്നവര്‍ 160 രൂപയും '0230-ലേബര്‍ എംപ്ലോയ്മെന്‍റ്-00-800-അദര്‍ റസീപ്റ്റ്സ്-88- അദര്‍ ഐറ്റംസ്' ഹെഡില്‍ ചലാന്‍ അടച്ച് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 22 വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് ആര്‍.ഐ സെന്‍ററുമായി ബന്ധപ്പെടുക. ഫോണ്‍: 0491-2815761.

date