Post Category
ജില്ലയില്‍ 60 പ്രശ്‌നസാധ്യത വോട്ടെടുപ്പ് കേന്ദ്രങ്ങള്‍
ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി 60 പ്രശ്‌നസാധ്യത വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്. ദേവികുളം മണ്ഡലത്തില്‍ എട്ടും ഉടുമ്പന്‍ചോലയില്‍ 20ഉം തൊടുപുഴയില്‍ 16ഉം ഇടുക്കിയില്‍ രണ്ടും, പീരുമേട്ടില്‍ 16ഉം വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് പ്രശ്‌നസാധ്യത കേന്ദ്രങ്ങളായി കണക്കുകൂട്ടിയിരിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമുള്ള 13 ബൂത്തുകളില്‍ ബി.എസ്.എന്‍.എല്‍ ന്റെയും ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്റിന്റെയും കണക്ഷന്‍ സജ്ജീകരിക്കും.
date
- Log in to post comments