Skip to main content

സമ്മര്‍കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 11 ന് ആരംഭിക്കും

 

ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും മൂലമറ്റം വികാസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ അവധിക്കാല ഫുട്‌ബോള്‍ പരിശീലനം സംഘടിപ്പിക്കുന്നു. കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 11ന് വൈകിട്ട് 4 മണിക്ക് മൂലമറ്റം ഐ.എച്ച്.ഇ.പി. സ്‌കൂള്‍ ഗ്രൗണ്‍ണ്ടില്‍ ആരംഭിക്കും.  കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഫുട്‌ബോള്‍ പരിശീലകന്‍ മാസില്‍ ദേവാനന്ദ് കുട്ടികള്‍ക്ക് പരിശീലനം നല്‍കും.  7 വയസ്സ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ സ്‌പോര്‍ട്‌സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഐ.എച്ച്.ഇ.പി. സ്‌കൂള്‍ ഗ്രൗണ്‍ണ്ടില്‍ എത്തിച്ചേരണം. ഫോണ്‍ - 8547575248, 8921968993.

                                                                    

date