Skip to main content

തെരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെങ്കില്‍ ഉടന്‍ അറസ്റ്റ്

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടും  ഹാജരാകുന്നതിന് വിമുഖത കാണിച്ച ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ്  ഓഫീസിലെ ക്ലര്‍ക്കായ സുശീലനെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്  അറസ്റ്റ് ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജോലിക്ക് ഹാജരാകുന്നതിന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് ജില്ലാകലക്ടര്‍ മുമ്പാകെ ഹാജരാക്കിയെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.

date