Skip to main content

അനധികൃത പോസ്റ്ററുകള്‍ നീക്കി ഹരിതചട്ടം കര്‍ശനമാക്കി സ്‌ക്വാഡുകള്‍

 

തൊടുപുഴ നിയോജകമണ്ഡലത്തിലെ ആലക്കോട്, ചിലവ്, കരിമണ്ണൂര്‍, നെയ്യശ്ശേരി, കലയന്താനി, തൊടുപുഴ, വെങ്ങല്ലൂര്‍, വെള്ളിയാമറ്റം, ഇളംദേശം എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത്   സ്ഥാപിച്ചിരുന്ന 249 പോസ്റ്ററുകള്‍, 3 ഫ്‌ളക്‌സുകള്‍, 3 കൊടികള്‍, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 15 ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്തു.

നിയോജകമണ്ഡലത്തിലെ തൊടുപുഴ, വെങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ പോസ്റ്റര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ സി-വിജിലില്‍ രജിസ്റ്റര്‍ ചെയ്ത പരാതി ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്ത് പരാതി പരിഹരിച്ചു. തെരഞ്ഞെടുപ്പ് ഹരിത സൗഹൃദമാക്കുന്നതിന് പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ കര്‍ശന നടപടികളുമായാണ് ഓരോ സ്‌ക്വാഡിന്റെയും പ്രവര്‍ത്തനം.

date