സീപ് വോട്ടത്തോണ്‍ ഇന്ന്; ജസ്റ്റീസ് കെ.ടി. തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനത്തില്‍ പുതു ചരിത്രം കുറിക്കാനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായ വോട്ടത്തോണ്‍ ഇന്ന് (ഏപ്രില്‍ 13) നടക്കും. വൈകുന്നേരം നാലിന് കളക്‌ട്രേറ്റ് വളപ്പില്‍ ജസ്റ്റീസ് കെ.ടി. തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും.
ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു അധ്യക്ഷത വഹിക്കും.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, ഭിന്നശേഷിക്കാര്‍, പ്രഫഷണല്‍ കൂട്ടായ്മ അംഗങ്ങള്‍, ട്രാന്‍സ് ജെന്‍ഡറുകള്‍, പൗരപ്രമുഖര്‍, വയോജനങ്ങള്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരക്കും
റോളര്‍ സ്‌കേറ്റിംഗ് താരങ്ങളും വാദ്യമേളങ്ങളും വോട്ടത്തോണിന് ആഘോഷപ്പൊലിമയേകും. തിരുനക്കര മൈതാനത്ത് വോട്ടത്തോണ്‍ സമാപിക്കുമ്പോള്‍ സിഗ്നേച്ചര്‍ കാമ്പയിനും
വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും നടക്കും. തുടര്‍ന്ന് പ്രതിജ്ഞയ്ക്ക് മിയ ജോര്‍ജ് നേതൃത്വം നല്‍കും.
കാല്‍നടയായോ സൈക്കിളിലോ മറ്റ് ഇരുചക്ര വാഹനങ്ങളിലോ പൊതുജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങളുമായി വോട്ടത്തോണിന്റെ ഭാഗമാകാമെന്ന് സ്വീപ് നോഡല്‍ ഓഫീസര്‍ അശോക് അലക്‌സ് ലൂക്ക് അറിയിച്ചു.
- Log in to post comments