വാഹന പരിശോധന; 2650 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
മോട്ടര്‍ വാഹന വകുപ്പ് സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കഴിഞ്ഞമാസം നടത്തിയ വാഹനപരിശോധനയില്‍ 2650 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിഴയിനത്തില്‍ 24 ലക്ഷം രൂപ ഈടാക്കി. ഹെല്‍മെറ്റ് ധരിക്കാത്ത 529 പേരില്‍നിന്നും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 170 പേരില്‍നിന്നും പിഴ ഇടാക്കി.
ലൈസന്‍സില്ലാതെ വാഹനമോടിച്ച 144 പേരും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച 542 പേരും പിഴ നല്‍കേണ്ടിവന്നു.
ഗുരുതരമായ ട്രാഫിക് കുറ്റങ്ങള്‍ ചെയ്ത 27 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയ 561 പേര്‍ക്കെതിരെയും അമിതഭാരം കയറ്റിയ 90 ലോറികള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
അവധിക്കാലത്ത് കുട്ടികള്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ച് അപകടങ്ങള്‍ക്കിരയാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. കുട്ടികള്‍ക്ക് വാഹനം നല്‍കാതിരിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് ആര്‍ടിഒ അറിയിച്ചു.
- Log in to post comments