Post Category
കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന 24 മുതൽ
തിരുവനന്തപുരം ജില്ലാവിദ്യാഭ്യാസ കാര്യാലയത്തിൽ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ഫെബ്രുവരി 2019 പരീക്ഷാർത്ഥികളുടെ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന ഏപ്രിൽ 24 മുതൽ 30 വരെ രാവിലെ 11 മുതൽ നടക്കും. പരിശോധനയ്ക്ക് സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, ഹാൾ ടിക്കറ്റ്, റിസൾട്ട് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പിയും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2476257.
പി.എൻ.എക്സ്. 1123/19
date
- Log in to post comments