Post Category
പ്രത്യേക വാഹന പരിശോധന: ഒമ്പത് ബസ്സുകള്‍ കസ്റ്റഡിയില്‍
വാളയാര്‍ ടോള്‍ ഗേറ്റ്, ചന്ദ്രനഗര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 12ന് നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ഒമ്പത് ബസ്സുകള്‍ കസ്റ്റഡിയിലെടുത്തു. പെര്‍മിറ്റ് അടക്കമുള്ള മതിയായ രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. കൂടാതെ നിയമം ലംഘിച്ച മറ്റു വാഹനങ്ങളില്‍ നിന്നും 50000 രൂപയോളം പിഴ ഈടാക്കി. എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ പി.ശിവകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എം.വി.ഐമാര്‍, എ.എം.വി.ഐമാര്‍ അടക്കം 13ഓളം പേര് പങ്കെടുത്തു.
date
- Log in to post comments