Post Category
ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് വിതരണം
ലോക്‌സഭ തെരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് തയ്യാറായി. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ കളക്ട്രേറ്റിലെ ഓഫീസുകളില്‍ നിന്നും മാനന്തവാടി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ സബ്കളക്ടറുടെ ഓഫീസില്‍ നിന്നും ഏപ്രില്‍ 20 ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ അറിയിച്ചു.
date
- Log in to post comments