Skip to main content

പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു

 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു. ഒന്‍പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ച 7476 ഉദ്യോഗസ്ഥര്‍ പരിശീലനം പൂര്‍ത്തിയാക്കി.  

പാലാ  മണ്ഡലത്തിലെ  840 ജീവനക്കാര്‍ പാലാ സെന്റ്‌തോമസ് കോളേജിലും കടുത്തുരുത്തി മണ്ഡലത്തിലെ  856 ജീവനക്കാര്‍ പാലാ സെന്റ് തോമസ് ബി.എഡ് കോളേജിലും വൈക്കം മണ്ഡലത്തിലെ 760 ജീവനക്കാര്‍ വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് പരിശീലനം നേടിയത്.

 

 ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ 788 ജീവനക്കാര്‍ക്ക് മാന്നാനം കെ.ഇ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കോട്ടയം മണ്ഡലത്തിലെ 816 ജീവനക്കാര്‍ക്കും പുതുപ്പളളി മണ്ഡലത്തിലെ 872 ജീവനക്കാര്‍ക്കും കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ചങ്ങനാശ്ശേരി മണ്ഡലത്തിലെ 824 ജീവനക്കാര്‍ക്ക് ചങ്ങനാശേരി എസ്.എച്ച്. ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 864 ജീവനക്കാര്‍ക്കും  പൂഞ്ഞാര്‍ മണ്ഡലത്തിലെ 856 ജീവനക്കാര്‍ക്കും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു പരിശീലനം.

 

 ഏപ്രില്‍ 11മുതല്‍  വിവിധ ബാച്ചുകളിലായായിരുന്നു പരിശീലനം നല്‍കിയത്.

date