ഇവിഎം ബാലറ്റ് സെറ്റിംഗ് പൂര്‍ത്തിയായി
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് മിഷീനുകളില്‍ ബാലറ്റുകള്‍ സജ്ജീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി.
ജില്ലയിലെ 1564 ബൂത്തുകളിലേക്കുളള മിഷീനുകളിലും സ്ഥാനാര്‍ത്ഥികളുടെ പേരും, ചിഹ്നവുമടങ്ങിയ ബാലറ്റുകളുടെ സെറ്റിംഗ് ഏപ്രില്‍ 14നാണ് ആരംഭിച്ചത്.
പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലെ യഥാക്രമം 176, 179, 159, 165, 171, 182, 172, 181, 179 പോളിംഗ് സ്റ്റേഷനുകളിലേക്കുളള വോട്ടിംഗ് യന്ത്രങ്ങളില്‍ ബാലറ്റ് സെറ്റ് ചെയ്തു.
വിവിപാറ്റില്‍ പ്രിന്റ് ചെയ്യാനുപയോഗിക്കുന്ന സ്ലിപ്പും അതത് പോളിംഗ് സ്റ്റേഷനുകളിലേക്കുളള വിവിപാറ്റ് മിഷീനുകളില്‍ സെറ്റ് ചെയ്തു. ഇവ ഏപ്രില്‍ 22 വരെ സുരക്ഷിത കേന്ദ്രങ്ങളില്‍ സൂക്ഷിക്കും. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലായിരുന്നു ബാലറ്റ് സെറ്റിംഗ്.
- Log in to post comments