Post Category
മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം ഇന്ന്
വെബ് കാസ്റ്റിംഗ് നിരീക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള മൈക്രോ ഒബ്‌സര്‍വര്‍മാരുടെ പരിശീലനം ഇന്ന് (ഏപ്രില്‍ 17) ഉച്ചയ്ക്ക് രണ്ടിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിരീക്ഷകന്‍ നിതിന്‍ കെ പാട്ടില്‍ പരിശീലനം നയിക്കും. വെബ്കാസ്റ്റിംഗ് നടത്തുന്ന 82 പോളിംഗ് സ്റ്റേഷനുകളിലെ 39 കേന്ദ്രങ്ങളിലാണ് മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുളളത്. തിരഞ്ഞെടുപ്പ് ദിനത്തില്‍ ഈ കേന്ദ്രങ്ങളിലെ വിവരങ്ങള്‍ ഇവര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിരീക്ഷകന് അതത് സമയത്ത് ലഭ്യമാക്കും.
date
- Log in to post comments