Post Category
വോട്ടിങ് മെഷീന് കമ്മിഷനിങ് തീയതി മാറ്റി
ജില്ലയിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മിഷനിങ് തീയതി മാറ്റിവച്ചതായി ജില്ലാ ഇലക്ഷന് ഓഫിസര്‍ അറിയിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളില്‍ 15ല്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരത്തിനുള്ളതിനാല്‍ കൂടുതല്‍ ഇ.വി.എമ്മുകള്‍ എത്തിക്കേണ്ടതു മുന്‍നിര്‍ത്തിയാണ് കമ്മിഷനിങ് തീയതി മാറ്റിയത്.
ഇന്ന് (ഏപ്രില്‍ 11) രണ്ടാംഘട്ട റാന്‍ഡമൈസേഷനും 12 മുതല്‍ 14 വരെ ഇ.വി.എം. കമ്മിഷനിങ്ങുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ജില്ലയിലേക്ക് അധികമായി ആവശ്യമുള്ള ഇ.വി.എമ്മുകള്‍ ഇന്ന് എറണാകുളത്തുനിന്ന് എത്തിക്കും. ഇവ എത്തിയശേഷം ആദ്യഘട്ട റാന്ഡമൈസേഷന് നടത്തും. തുടര്‍ന്ന് രണ്ടാംഘട്ട റാന്‍ഡമൈസേഷനും പൂര്‍ത്തിയാക്കി കമ്മിഷനിങ് നടത്തുമെന്നും ജില്ലാ ഇലക്ഷന് ഓഫിസര്‍ അറിയിച്ചു.
(പി.ആര്.പി. 480/2019)
date
- Log in to post comments