Skip to main content

ജില്ലയില്‍ സമ്മതിദായകര്‍ 27.14 ലക്ഷം; സ്ത്രീകള്‍ 14.23 ലക്ഷം, പുരുഷന്മാര്‍ 12.9 ലക്ഷം

·    100 വയസിനു മേല്‍ പ്രായമുള്ളവര്‍ 238, കൗമാരക്കാര്‍ 46,441

    ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് 27.14 ലക്ഷം പേര്‍. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 27,14,164 സമ്മതിദായകരാണ് ജില്ലയിലുള്ളത്. ഇതില്‍ 14,23,857 പേര്‍ സ്ത്രീകളും 12,90,259 പേര്‍ പുരുഷന്മാരും 48 പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്.

    13,46,641 വോട്ടര്‍മാരാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 6,29,327 പേര്‍ പുരുഷന്മാരും 7,17,300 പേര്‍ സ്ത്രീകളുമാണ്. 14 ട്രാന്‍സ്‌ജെന്റേഴ്‌സ് മണ്ഡലത്തിലുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 7,06,557 സ്ത്രീകളും 6,60,932 പുരുഷന്മാരും 34 ട്രാന്‍സ്‌ജെന്റേഴ്‌സുമടക്കം ആകെ സമ്മതിദായകര്‍ 13,67,523 ആണ്.

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം ഇങ്ങനെ

ആറ്റിങ്ങല്‍

നിയമസഭാ മണ്ഡലം     പുരുഷന്മാര്‍     സ്ത്രീകള്‍     ട്രാന്‍സ്‌ജെന്റേഴ്‌സ്    ആകെ വോട്ടര്‍മാര്‍    
വര്‍ക്കല    85280    98898    0    184178    
ആറ്റിങ്ങല്‍    88970    106567    2    195539    
ചിറയിന്‍കീഴ്    87567    104891    0    192458    
നെടുമങ്ങാട്    95570    105317    4    200891    
വാമനപുരം    92047    104102    4    196153    
അരുവിക്കര    89823    99576    1    189400    
കാട്ടാക്കട    90070    97949    3    188022    

തിരുവനന്തപുരം

നിയമസഭാ മണ്ഡലം     പുരുഷന്മാര്‍     സ്ത്രീകള്‍     ട്രാന്‍സ്‌ജെന്റേഴ്‌സ്    ആകെ വോട്ടര്‍മാര്‍    
കഴക്കൂട്ടം    86393    94506    1    180900    
വട്ടിയൂര്‍ക്കാവ്    93347    102252    2    195601    
തിരുവനന്തപുരം    93227    99049    22    192298    
നേമം    93359    99397    6    192762    
പാറശാല    102934    110693    0    213627    
കോവളം    103470    107580    2    211052    
നെയ്യാറ്റിന്‍കര    88202    93080    1    181283    

ജില്ലയിലെ 2013 വോട്ടര്‍മാര്‍ വിദേശത്തുണ്ട്. ഇതില്‍ 1746 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളുമാണ്. ആറ്റിങ്ങല്‍ - 1071, തിരുവനന്തപുരം - 942 എന്നിങ്ങനെയാണ് വിദേശത്തുള്ളവരുടെ കണക്ക്.

100 വയസിനു മേല്‍ പ്രായമുള്ളവര്‍ 238, കൗമാരക്കാര്‍ 46,441

ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രകാരം 100 വയസിനു മേല്‍ പ്രായമുള്ള 238 പേര്‍ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായുണ്ട്. ഇതില്‍ 79 പേര്‍ പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്.

18 മുതല്‍ 19 വയസ് വരെയുള്ളവരുടെ വിഭാഗത്തില്‍ 46,441 പേരാണ് ജില്ലയിലുള്ളത്. പുരുഷന്മാര്‍ - 24,098, സ്ത്രീകള്‍ 22,338, ട്രാന്‍സ്‌ജെന്റേഴ്‌സ് - അഞ്ച് എന്നിങ്ങനെയാണ് കൗമാരക്കാരുടെ കണക്ക്.
(പി.ആര്‍.പി. 482/2019)

 

date