Post Category
തെരഞ്ഞെടുപ്പ് ആദ്യഘട്ട ചെലവ് പരിശോധന നടന്നു
തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായി. തൈക്കാട് റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശോധനയില്‍ സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ ഹാജരാക്കിയ രേഖകള്‍ സഹിതം പരിശോധിച്ചു. രണ്ടും മൂന്നും ഘട്ട പരിശോധനകള്‍ ഏപ്രില്‍ 15, 19 തീയതികളില്‍ നടക്കും.
(പി.ആര്‍.പി. 485/2019)
date
- Log in to post comments