Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മദ്യനിരോധനം ഏര്‍പ്പെടുത്തി

 

    ഏപ്രില്‍ 18ന് തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ കാരൂര്‍, കുളത്തൂര്‍ പഞ്ചായത്തുകളിലും പാറശാല പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പാറശാല, കൊല്ലയില്‍ പഞ്ചായത്തുകളിലും വെള്ളറട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നത്തുകാല്‍, വെള്ളറട, അമ്പൂരി പഞ്ചായത്തുകളിലും ഏപ്രില്‍ 16 വൈകുന്നേരം ആറുമണിമുതല്‍ ഏപ്രില്‍ 18 വൈകുന്നേരം ആറുമണിവരെ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാകളക്ടര്‍ ഡോ.കെ വാസുകി അറിയിച്ചു.
(പി.ആര്‍.പി. 487/2019)

 

date