Skip to main content

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി സ്‌കേറ്റിങ് റാലിയും ബൈക്ക് റാലിയും

 

    തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്‌കേറ്റിങ് റാലിയും ബൈക്ക് റാലിയും സംഘടിപ്പിക്കുന്നു. ഇന്ന് (ഏപ്രില്‍ 13) വൈകിട്ട് അഞ്ചിന് മാനവീയം വീഥിയില്‍നിന്ന് എം.ജി. റോഡില്‍ ആയൂര്‍വേദ കോളജിനു സമീപം വരെ നടക്കുന്ന സ്‌കേറ്റിങ് റാലിയില്‍ 25 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. കെ. വാസുകി ഫ്ളാഗ് ഓഫ് ചെയ്യും.

    നാളെ (ഏപ്രില്‍ 14) വൈകിട്ട് അഞ്ചിന് മാനവീയം വീഥിയില്‍നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലിയില്‍ 100 പേര്‍ പങ്കെടുക്കും. മാനവീയം വീഥിയില്‍നിന്ന് ശംഖുമുഖം കടപ്പുറത്തേക്കാണ് റാലി. ജില്ലാ കളക്ടര്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും. വോട്ടര്‍മാരില്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി നടക്കുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) പരിപാടിയുടെ ഭാഗമായാണ് പരിപാടി.
(പി.ആര്‍.പി. 488/2019)

 

date