Post Category
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് 15നും 16നും
ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മിഷനിങ് ഏപ്രില്‍ 15, 16 തീയതികളില്‍ നടക്കും. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് മെഷീനുകളുടെ കമ്മിഷനിങ് നടക്കുകയെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
ഓരോ നിയമസഭാ മണ്ഡലത്തിലെയും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിതരണ കേന്ദ്രത്തില്‍വച്ചാണ് കമ്മിഷനിങ് നടക്കുന്നത്. രാവിലെ എട്ടു മുതല്‍ നടക്കുന്ന ഇ.വി.എം. കമ്മിഷനിങ്ങിന് ബന്ധപ്പെട്ട നിയമസഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ നേതൃത്വം നല്‍കും.
ഇ.വി.എം. കമ്മിഷനിങ് സമയത്ത് സ്ഥാനാര്‍ഥികളോ അംഗീകൃത ഏജന്റുമാരോ ഹാജരാകണമെന്നും വരണാധികാരി അറിയിച്ചു.
(പി.ആര്.പി. 490/2019)
date
- Log in to post comments