Post Category
രണ്ടാം ഘട്ട ചെലവ് പരിശോധന നാളെ (15 ഏപ്രില്‍)
തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ രണ്ടാം ഘട്ട പരിശോധന നാളെ (15 ഏപ്രില്‍) രാവിലെ 10.30ന് തൈക്കാട് റെസ്റ്റ് ഹൗസിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് വരണാധികാരി അറിയിച്ചു. സ്ഥാനാര്‍ഥികളോ അംഗീകൃത ഏജന്റുമാരോ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. ചെലവ് കണക്കുകളുടെ അവസാനഘട്ട പരിശോധന ഏപ്രില്‍ 19ന് നടക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 491/2019)
date
- Log in to post comments